നിങ്ങളുടെ സുരക്ഷ

ഞങ്ങൾ ചെയ്യുന്ന കാര്യങ്ങളിലെല്ലാം നിങ്ങളുടെ സുരക്ഷയ്‌ക്കാണ് പ്രാധാന്യം.

നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതമല്ലെങ്കിൽ, അത് സ്വകാര്യവുമല്ല. അതിനാലാണ് ഞങ്ങൾ തിരയൽ, മാപ്‌സ്, YouTube എന്നിവ പോലുള്ള Google സേവനങ്ങൾ ലോകത്തിലെ ഏറ്റവും വിപുലമായ സുരക്ഷാ സംവിധാനങ്ങളിൽ ഒന്ന് ഉപയോഗിച്ച് പരിരക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നത്.

എൻക്രിപ്‌ഷൻ, നിങ്ങളുടെ വിവരങ്ങളെ യാത്രയിലായിരിക്കുമ്പോഴും സ്വകാര്യമായി സൂക്ഷിക്കുന്നു

എൻക്രിപ്‌ഷൻ ഞങ്ങളുടെ സേവനങ്ങൾക്ക് ഒരു ഉയർന്ന തലത്തിലുള്ള സുരക്ഷയും സ്വകാര്യതയും നൽകുന്നു. ഒരു ഇമെയിൽ അയയ്‌ക്കുക, വീഡിയോ പങ്കിടുക, വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ നിങ്ങളുടെ ഫോട്ടോകൾ സംഭരിക്കുക എന്നിവ പോലുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ, നിങ്ങൾ സൃഷ്‌ടിക്കുന്ന വിവരം നിങ്ങളുടെ ഉപകരണം, Google സേവനങ്ങൾ, ഞങ്ങളുടെ ഡാറ്റ കേന്ദ്രങ്ങൾ എന്നിവ തമ്മിൽ കൈമാറുന്നു. HTTPS, ട്രാൻസ്‌പോർട്ട് ലെയർ സുരക്ഷ, എന്നിവ പോലുള്ള മുൻനിര എൻക്രിപ്‌ഷൻ സാങ്കേതികവിദ്യ ഉൾപ്പെടെ ഒന്നിലധികം ലെയറുകളുള്ള സുരക്ഷ ഉപയോഗിച്ച് ഞങ്ങൾ ഈ വിവരങ്ങൾ പരിരക്ഷിക്കുന്നു.

ഞങ്ങളുടെ ക്ലൗഡ് ഇൻഫ്രാസ്‌ട്രക്‌ചർ നിങ്ങളുടെ വിവരങ്ങൾ 24/7 പരിരക്ഷിക്കുന്നു

ഇഷ്‌ടാനുസൃതമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഡാറ്റ കേന്ദ്രങ്ങൾ മുതൽ, ഭൂഖണ്ഡങ്ങൾ തമ്മിൽ വിവരം കൈമാറുന്ന കടലിന്നടിത്തട്ടിലുള്ള ഫൈബർ കേബിളുകൾ വരെ, ലോകത്തിലെ ഏറ്റവും സുരക്ഷിതവും വിശ്വസ്‌തവുമായ ക്ലൗഡ് ഇൻഫ്രാസ്‌ട്രക്‌ചറുകളിലൊന്നാണ് Google പ്രവർത്തിപ്പിക്കുന്നത്. നിങ്ങളുടെ വിവരങ്ങൾ പരിരക്ഷിക്കുന്നതിനും ആവശ്യമുള്ളപ്പോൾ ലഭ്യമാക്കുന്നതിനുമായി അത് തുടർച്ചയായി നിരീക്ഷിക്കുന്നു. സത്യത്തിൽ, ഒന്നിലധികം ഡാറ്റ കേന്ദ്രങ്ങളിലേക്ക് ഞങ്ങൾ ഡാറ്റ വിതരണം ചെയ്യുന്നതിനാൽ അഗ്നിബാധയോ അത്യാഹിതങ്ങളോ സംഭവിക്കുമ്പോൾ അതിന് സ്വയമേവ, സങ്കീർണ്ണതകളില്ലാതെ സുസ്ഥിരവും സുരക്ഷിതവുമായ ലൊക്കേഷനുകളിലേക്ക് മാറാനാകുന്നു.

ഞങ്ങളുടെ സേവനങ്ങൾ പരിരക്ഷിക്കുന്നതിന് 'അപകടം കണ്ടെത്തൽ' സഹായിക്കുന്നു

സ്‌പാം, മാൽവെയർ, വൈറസുകൾ, മറ്റ് ദോഷകരമായ കോഡുകൾ എന്നിവ ഉൾപ്പെടയുള്ള ഭീഷണികളിൽ നിന്ന് ഞങ്ങളുടെ സേവനങ്ങളെയും അതിന്റെ കീഴിലുള്ള സംവിധാനങ്ങളെയും പരിരക്ഷിക്കുന്നതിന് ഞങ്ങൾ അവ തുടർച്ചയായി നിരീക്ഷിക്കുന്നു.

ഞങ്ങൾ ഗവൺമെന്റുകൾക്ക് നിങ്ങളുടെ വിവരങ്ങളിലേക്ക് നേരിട്ടുള്ള ആക്സസ് നൽകുന്നില്ല

നിങ്ങളുടെ വിവരങ്ങളിലേക്കോ, വിവരങ്ങളും പീരിയഡും സൂക്ഷിക്കുന്ന ഞങ്ങളുടെ സെർവറുകളിലേക്കോ ഒരിക്കലും "പിൻവാതിൽ" ആക്‌സസ് നൽകുന്നില്ല. അതായത്, ഗവൺമെന്റ് എന്റിറ്റിയ്‌ക്കോ, യുഎസ് അല്ലെങ്കിൽ മറ്റൊന്നിനുമോ ഞങ്ങളുടെ ഉപയോക്‌താക്കളുടെ വിവരത്തിലേക്ക് നേരിട്ടുള്ള ആക്‌സസ് ഉണ്ടായിരിക്കില്ല. നിയമ നിർവ്വഹണ ഏജൻസികളിൽ നിന്നും ഉപയോക്താവിന്റെ വിവരത്തിനായുള്ള അഭ്യർത്ഥനകൾ ഞങ്ങൾക്ക് ലഭിക്കുന്ന ചില സാഹചര്യങ്ങളുണ്ട്. ഞങ്ങളുടെ നിയമ ടീം ഇത്തരം അഭ്യർത്ഥനകൾ അവലോകനം ചെയ്യുകയും അഭ്യർത്ഥന മരവിച്ചിരിപ്പിക്കുകയാണെങ്കിലോ ശരിയായ പ്രക്രിയ പിന്തുടരുന്നില്ലെങ്കിലോ അവ തള്ളിക്കളയുകയും ചെയ്യും. ഞങ്ങളുടെ സുതാര്യതാ റിപ്പോർട്ടിൽ ഇത്തരം വിവരങ്ങൾക്കുള്ള അഭ്യർത്ഥനകളെക്കുറിച്ച് വ്യക്‌തമാക്കുന്നതിനായി ഞങ്ങൾ കഠിനമായി പരിശ്രമിക്കുന്നുണ്ട്.

ഈഫൽ ടവറിന്റെ ഫോട്ടോയ്‌ക്ക് പുറത്തേക്ക് എൻക്രിപ്‌ഷൻ വർദ്ധിപ്പിക്കുന്നു

Gmail എൻക്രിപ്ഷൻ ഇമെയിലുകളെ സ്വകാര്യമായി നിലനിർത്തുന്നു

ആദ്യ ദിവസം മുതൽ, നിങ്ങൾ അയയ്‌ക്കുന്നത് ദുരുദ്ദേശമുള്ളവർക്ക് വായിക്കാൻ സാധിക്കാത്തതാക്കുന്ന, എൻ‌ക്രിപ്‌റ്റുചെയ്‌ത കണക്ഷനുകളെ Gmail പിന്തുണയ്‌ക്കുന്നു. എൻക്രിപ്‌റ്റുചെയ്‌തതല്ലാത്ത ഒരു കണക്ഷനിലൂടെ അയച്ച ഒരു ഇമെയിൽ നിങ്ങൾ സ്വീകരിക്കുമ്പോൾ ഉള്ളത് പോലുള്ള, സാധ്യതയുള്ള സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ച് Gmail മുന്നറിയിപ്പു നൽകുകയും ചെയ്യുന്നു.

Gmail ഇമെയിൽ എൻവലപ്പ് സുരക്ഷാ സ്‌കാനർ മുന്നറിയിപ്പ് ചിഹ്നം സജ്ജമാക്കുന്നു.

Gmail സ്‌പാം പരിരക്ഷ സംശയാസ്‌പദമായ ഇമെയിലുകളെ ഫിൽട്ടർ ചെയ്യുന്നു

നിരവധി മാൽവെയർ, ഫിംഷിംഗ് ആക്രമണങ്ങൾ ആരംഭിക്കുന്നത് ഇമെയിൽ വഴിയാണ്. മറ്റ് ഇമെയിൽ സേവനങ്ങളെക്കാൾ മികച്ചതായി സ്‌പാം, ഫിഷിംഗ്, മാൽവെയർ എന്നിവയിൽ നിന്ന് Gmail സുരക്ഷ നിങ്ങളെ പരിരക്ഷിക്കുന്നു. Gmail, സ്‌പാമായി ഉപയോക്‌താക്കൾ അടയാളപ്പെടുത്തിയ ഇമെയിലുകളുടെ സ്വഭാവം തിരിച്ചറിയുന്നതിന് കോടാനുകോടി സന്ദേശങ്ങളിൽ നിന്നുമെടുത്ത പാറ്റേണുകൾ വിശകലനം ചെയ്‌ത്, സംശയാസ്‌പദമോ അപകടകരമോ ആയ ഇമെയിലുകൾ നിങ്ങളിലേക്കെത്തുന്നതിന് മുമ്പ് തടയുന്നതിനായി ആ മാർക്കറുകൾ ഉപയോഗിക്കുന്നു. നിങ്ങൾക്ക് ലഭിക്കുന്ന സംശയാസ്‌പദമായ ഇമെയിലുകൾക്ക് "സ്‌പാം റിപ്പോർട്ടുചെയ്യുക" തിരഞ്ഞെടുത്ത് സഹായിക്കാനാകും.

Gmail-ന്റെ സ്‌പാം ഫിൽട്ടർ കൂടുതൽ കൃത്യതയുള്ളതാക്കുന്നതിന് മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവ സഹായിക്കുന്നു. ഇപ്പോൾ അത് 99.9% സ്‌പാമും നിങ്ങളുടെ ഇൻബോക്‌സിൽ നിന്നും അകറ്റിനിർത്തുന്നു.

സുരക്ഷാ അപ്‌ഡേറ്റ് പുരോഗതി സഹിതമുള്ള Chrome ബ്രൗസർ

നിങ്ങളുടെ ബ്രൗസർ സുരക്ഷ Chrome സ്വയം അപ്‌ഡേറ്റുചെയ്യുന്നു

സുരക്ഷാ സാങ്കേതികവിദ്യകൾ എപ്പോഴും മാറിക്കൊണ്ടിരിക്കുന്നതായതിനാൽ, അപ് ‌ടു ഡേറ്റായിരിക്കുക എന്നതാണ് സുരക്ഷിതമായിരിക്കുക എന്നതിനർത്ഥം. അതിനാലാണ് Chrome, നിങ്ങൾ ഉപയോഗിക്കുന്ന ബ്രൗസറിന്റെ പതിപ്പ് ഏറ്റവും പുതിയ സുരക്ഷാ പരിഹാരങ്ങൾ, മാൽവെയർ, വഞ്ചനാപരമായ സൈറ്റുകളിൽ നിന്നുള്ള സംരക്ഷണം എന്നിവ പോലുള്ളവ സഹിതം അപ്‌ഡേറ്റുചെയ്‌തതാണെന്ന് ഉറപ്പാക്കുന്നതിന് പതിവായി പരിശോധിക്കുന്നത്. Chrome സ്വയം അപ്‌ഡേറ്റുചെയ്യുന്നതിനാൽ, നിങ്ങളെ പരിരക്ഷിക്കുന്നതിന് ഏറ്റവും പുതിയ Chrome സുരക്ഷാ സാങ്കേതികവിദ്യയുണ്ട്.

ദോഷകരമായ ആപ് ഉപകരണത്തിലേക്ക് കടക്കുന്നു

Google Play നിങ്ങളുടെ ഫോണിൽ നിന്നും ദോ‌ഷകരമാകാൻ സാധ്യതയുള്ള ആപ്‌സ് അകറ്റിനിർത്തുന്നു.

നിങ്ങളുടെ ഉപകരണത്തിന്റെ ഏറ്റവും വലിയ അപകട സാദ്ധ്യതകളിലൊന്ന് നിങ്ങൾ അതിൽ ഇൻസ്‌റ്റാൾ ചെയ്യുന്ന ആപ്‌സ് ആകാം. ദോ‌ഷകരമാകാൻ സാധ്യതയുള്ള ആപ്‌സ് Play സ്റ്റോറിൽ എത്തുന്നതിന് മുമ്പ് തന്നെ ഞങ്ങളുടെ കണ്ടെത്തൽ സിസ്‌റ്റം അവ ഫ്ലാഗുചെയ്യുന്നു. ഒരു ആപ്പ് സുരക്ഷിതമാണോ അല്ലയോ എന്ന് ഞങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, Android സുരക്ഷാ ടീം അത് നേരിട്ട് അവലോകനം ചെയ്യുന്നു. ഞങ്ങളുടെ കണ്ടെത്തൽ സിസ്റ്റം പരിഷ്‌കരിക്കുന്നതിനാൽ, ഇപ്പോൾ Google Play-ൽ ഉള്ള ആപ്‌സ് വീണ്ടും പരിശോധിച്ച് ദോഷകരമായേക്കാവുന്നവ നീക്കം ചെയ്യുന്നു, അതിനാൽ അവ നിങ്ങളുടെ ഉപകരണത്തിൽ എത്തുന്നില്ല.

ദോഷകരമായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങൾ Google ബ്ലോക്കുചെയ്യുന്നു

മാൽവെയറുള്ള പരസ്യങ്ങൾ, നിങ്ങൾ കാണാൻ ശ്രമിക്കുന്ന ഉള്ളടക്കം മറയ്‌ക്കൽ, വ്യാജ ഉൽപ്പന്നങ്ങൾ പ്രൊമോട്ടുചെയ്യൽ, അതുമല്ലെങ്കിൽ ഞങ്ങളുടെ പരസ്യംചെയ്യൽ നയങ്ങൾ ലംഘിക്കൽ എന്നിവ നിങ്ങളുടെ ഓൺലൈൻ അനുഭവം മോശമാക്കിയേക്കാം. ഞങ്ങൾ ഈ പ്രശ്‌നം വളരെ ഗൗരവമായി എടുക്കുന്നു. ഞങ്ങളുടെ, സജീവമായി അവലോകനം ചെയ്യുന്നവരുടെയും സൂക്ഷ്‌മമായ സോഫ്‌റ്റ്‌വെയറിന്റെയും കൂട്ടായ്‌മ ഓരോ വർഷവും ഏകദേശം ഒരു ബില്ല്യൺ മോശം പരസ്യങ്ങൾ തടയുന്നുണ്ട്. നിന്ദ്യമായ പരസ്യങ്ങൾ റിപ്പോർട്ടുചെയ്യുന്നതിനും എന്തെല്ലാം തരത്തിലുള്ള പരസ്യങ്ങൾ കാണണമെന്ന് നിയന്ത്രിക്കുന്നതിനുമുള്ള ഉപകരണങ്ങളും ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഒപ്പം ഇന്റർനെറ്റ് എല്ലാവർക്കും സുരക്ഷിതമാക്കുന്നതിന് സഹായിക്കുന്നതിനുള്ള ഞങ്ങളുടെ ഇൻസൈറ്റുകളും മികച്ച മാതൃകകളും സജീവമായി പ്രസിദ്ധീകരിക്കുന്നു.

ഓൺലൈനിൽ സുരക്ഷിതമായി തുടരാൻ നിങ്ങളെ സഹായിക്കുന്ന മികച്ച നുറുങ്ങുകൾ

വേഗത്തിൽ പരീക്ഷിക്കാവുന്ന ഈ നുറുങ്ങുകൾ ഉപയോഗിച്ച് ഓൺലൈൻ അക്കൗണ്ടുകളും സ്വകാര്യ വിവരങ്ങളും പരിരക്ഷിതമായി സൂക്ഷിക്കുക.

  • നിങ്ങളുടെ ഉപകരണങ്ങൾ പരിരക്ഷിക്കുക

  • ഫിഷിംഗ് ശ്രമങ്ങൾ ഒഴിവാക്കുക

  • സുരക്ഷിതമായി ഇന്‍റര്‍നെറ്റ് ബ്രൗസ് ചെയ്യുക

Google സുരക്ഷാ കവചവും ചെക്ക്‌ലിസ്‌റ്റും

ശക്തമായ പാസ്‌വേഡുകൾ സൃഷ്‌ടിക്കുക

നിങ്ങളുടെ ഓൺലൈൻ അക്കൗണ്ടുകൾ പരിക്ഷിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് ശക്തവും സുരക്ഷിതവുമായ പാസ്‌വേഡ് സൃഷ്‌ടിക്കുക എന്നത്. മറ്റുള്ളവർക്ക് ഊഹിക്കാൻ പ്രയാസമുള്ളതും നിങ്ങൾക്ക് ഓർക്കാൻ എളുപ്പമുള്ളതുമായ വാക്കുകൾ ഉപയോഗിച്ച് വേണം അത് സൃഷ്‌ടിക്കാൻ. അല്ലെങ്കിൽ ‌നീണ്ട വാചകത്തിലെ വാക്കുകളുടെ ആദ്യത്തെ അക്ഷരങ്ങൾ ഉപയോഗിച്ച് പാസ്‌വേഡ് സൃഷ്‌ടിക്കുക. കൂടുതൽ ശക്തമാക്കുന്നതിന്, അത് 8 പ്രതീകങ്ങളെങ്കിലും ദൈർഘ്യമുള്ളതാക്കുക, കാരണം ദൈർഘ്യം കൂടും തോറും പാസ്‌വേഡ് ശക്തമാകുന്നു.

സുരക്ഷാ ചോദ്യങ്ങൾക്ക് ഉത്തരം സൃഷ്‌ടിക്കാൻ ആവശ്യപ്പെട്ടാൽ, ഊഹിക്കാൻ പ്രയാസമുള്ള വ്യാജ ഉത്തരങ്ങൾ ഉപയോഗിക്കുക.

ഒരിക്കലും ഒരേ പാസ്‌വേഡ് രണ്ടുതവണ ഉപയോഗിക്കരുത്

ഓരോ അക്കൗണ്ടിനും പ്രത്യേകം പാസ്‌വേഡുകൾ ഉപയോഗിക്കുക

Google അക്കൗണ്ട്, സോഷ്യൽ മീഡിയ പ്രൊഫൈലുകൾ, ചില്ലറവ്യാപാര വെഫ്‌സൈറ്റുകൾ പോലെയുള്ള ഒന്നിലധികം അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാൻ ഒരേ പാസ്‌വേഡ് ഉപയോഗിക്കുമ്പോൾ നിങ്ങളുടെ സുരക്ഷാ അപകടസാധ്യതകള്‍ വർദ്ധിക്കുന്നു. അതായത്, നിങ്ങളുടെ വീടിനും കാറിനും ഓഫീസിനും ഒരേ താക്കോൽ ഉപയോഗിക്കുന്നത് പോലെയാണത്. ആർക്കെങ്കിലും ആക്‌സസ് ലഭിക്കുകയാണെങ്കിൽ, അവയെല്ലാം അപഹരിക്കപ്പെട്ടേക്കാം.

ഒന്നിലധികം പാസ്‌‌വേഡുകൾ ട്രാക്ക് ചെയ്‌തുകൊണ്ടിരിക്കുക

Chrome ബ്രൗസറിലെ Google Smart Lock പോലെയുള്ള പാസ്‌വേഡ് മാനേജർ, നിങ്ങളുടെ വ്യത്യസ്‌ത ഓൺലൈൻ അക്കൗണ്ടുകളുടെ എല്ലാ പാസ്‌വേഡുകളും ട്രാക്ക് ‌ചെയ്‌ത് സൂക്ഷിക്കാൻ സഹായിക്കുന്നു. അവയ്‌ക്ക്, സുരക്ഷാ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ട്രാക്ക് ചെയ്യാനും നിങ്ങൾക്കുവേണ്ടി ക്രമരഹിത പാസ്‌വേഡുകൾ സൃഷ്‌ടിക്കാനും വരെ കഴിയും.

2 ഘട്ട പരിശോധന ഉപയോഗിച്ച് ഹാക്കർമാരെ പ്രതിരോധിക്കുക

നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുന്നതിന്, ഉപയോക്തൃ നാമത്തിനും പാസ്‌വേഡിനും പുറമെ ഒരു ദ്വിതീയ ഘട്ടം കൂടി ഉപയോഗിക്കാൻ ആവശ്യപ്പെടുന്നതിലൂടെ, നിങ്ങളുടെ അക്കൗണ്ട് ആക്‌സസ് ചെയ്യാൻ പാടില്ലാത്തവരെ അത് ഉപയോഗിക്കുന്നതിൽ നിന്ന് അകറ്റിനിർത്താൻ 2-ഘട്ട പരിശോധിച്ചുറപ്പിക്കൽ സഹായിക്കുന്നു. Google-ൽ, ഉദാഹരണത്തിന്, ഇത് Google Authenticator ആപ്പിൽ നിന്നുള്ള ആറക്ക കോഡ് ആകാം അല്ലെങ്കിൽ ഒരു വിശ്വസ്ത ഉപകരണത്തിൽ നിന്ന് ലോഗിൻ സ്വീകരിക്കാനുള്ള നിർദ്ദേശമാകാം.

ഫിഷിംഗിനെതിരെയുള്ള കൂടുതൽ പരിരക്ഷ‌യ്ക്കായി, നിങ്ങളുടെ കമ്പ്യൂട്ടറിന്‍റെ USB പോർട്ടിൽ ചേർക്കാവുന്നതോ NFC (നിയർ ഫീൾഡ് കമ്മ്യൂണിക്കേഷൻ) അല്ലെങ്കിൽ Bluetooth ഉപയോഗിച്ച് മൊബൈലിലേക്ക് കണക്‌റ്റ് ചെയ്യാവുന്നതോ ആയ ഒരു ഭൗതിക സുരക്ഷാ കീയും ഉപയോഗിക്കാം.

നിങ്ങളുടെ സോഫ്‌റ്റ്‌വെയർ അപ്-ടു-ഡേറ്റ് ആയി നിലനിർത്തുക

സുരക്ഷാ ആക്രമണങ്ങളിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന്, നിങ്ങളുടെ വെബ് ബ്രൗസർ, ഓപ്പറേറ്റിംഗ് സിസ്‌റ്റം, പ്ലഗിനുകൾ അല്ലെങ്കിൽ ഡോക്യുമെന്റ് എഡിറ്ററുകൾ എന്നിവയിലെല്ലാം എപ്പോഴും അപ്റ്റുഡേറ്റ് ആയ സോഫ്‌റ്റ്‌വെയറുകൾ ഉപയോഗിക്കുക. നിങ്ങളുടെ സോഫ്‌റ്റ്‌വെയറുകൾ അപ്‌ഡേറ്റ് ചെയ്യാനുള്ള അറിയിപ്പുകൾ ലഭിക്കുമ്പോൾ, എത്രയും പെട്ടെന്ന് തന്നെ അത് ചെയ്യുക.

നിങ്ങൾ ഏറ്റവും പുതിയ പതിപ്പുകളാണ് എപ്പോഴും റൺ ചെയ്യുന്നതെന്ന് ഉറപ്പുവരുത്താൻ പതിവായി ഉപയോഗിക്കുന്ന സോഫ്‌റ്റ്‌വെയറുകൾ അവലോകനം ചെയ്യുക. Chrome ബ്രൗസർ ഉൾപ്പെടെയുള്ള ചില സേവനങ്ങൾ സ്വമേധയാ അപ്‌ഡേറ്റ് ചെയ്യപ്പെടും.

സ്‌ക്രീൻ ലോക്ക് ഉപയോഗിക്കുക

നിങ്ങളുടെ കമ്പ്യൂട്ടർ, ലാപ്‌ടോപ്പ്, ടാബ്‌ലറ്റ് അല്ലെങ്കിൽ ഫോൺ എന്നിവ ഉപയോഗിക്കാത്ത സമയത്ത്, മറ്റുള്ളവർ ഉപയോഗിക്കുന്നത് തടയാൻ സ്‌ക്രീൻ ലോക്ക് ചെയ്യുക. അധിക സുരക്ഷയ്ക്കായി, ഉപകരണം സ്ലീപ്പാകുമ്പോൾ സ്വമേധയാ ലോക്ക് ചെയ്യുന്നത് സജ്ജമാക്കുക.

നിങ്ങളുടെ ഫോൺ നഷ്‌ടപ്പെട്ടാൽ അത് ലോക്ക് ചെയ്യുക

ഫോൺ നഷ്‌ടപ്പെടുകയോ മോഷ്‌ടിക്കപ്പെടുകയോ ചെയ്യുകയാണെങ്കിൽ, പെട്ടെന്ന് ചെയ്യാവുന്ന കുറച്ച് ഘട്ടങ്ങളിലൂടെ നിങ്ങളുടെ ഡാറ്റ പരിരക്ഷിക്കാനായി എന്‍റെ അക്കൗണ്ട് സന്ദർശിച്ച്, "നിങ്ങളുടെ ഫോൺ കണ്ടെത്തുക" തിരഞ്ഞെടുക്കുക. നിങ്ങളുടെ പക്കൽ ഒരു Android അല്ലെങ്കിൽ iOS ഉപകരണം ഉണ്ടെങ്കിൽ, വിദൂരമായി ഫോൺ കണ്ടെത്താനും ലോക്ക് ചെയ്യാനും കഴിയുന്നതിനാൽ മറ്റാർക്കും അത് ഉപയോഗിക്കാനോ വ്യക്തിഗത വിവരങ്ങൾ ആക്‌സസ് ചെയ്യാനോ കഴിയില്ല.

Chrome-ൽ പരിരക്ഷിച്ചിരിക്കുന്ന പാസ്‌വേഡുകൾ ബ്രൗസർ കാണിക്കുന്നു

നിങ്ങളുടെ ഫോണിലെ ദോഷകരമാകാൻ സാധ്യതയുള്ള ആപ്പുകൾ ഓഫ് ചെയ്യുക

നിങ്ങൾക്ക് വിശ്വാസമുള്ള ഉറവിടത്തിൽ നിന്ന് മാത്രം മൊബൈൽ ആപ്പുകൾ ഡൗൺലോഡ് ചെയ്യുക. Android ഉപകരണങ്ങൾ സുരക്ഷിതമായി നിലനിർത്താൻ സഹായിക്കുന്നതിന്, Google Play സ്‌റ്റോറിൽ നിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പായി ആപ്പുകളിൽ Google Play പരിരക്ഷ ഒരു സുരക്ഷാ പരിശോധന റൺ ചെയ്യുന്നു, കൂടാതെ മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള ദോഷകരമാകാൻ സാധ്യതയുള്ള ആപ്പുകൾക്കായി ഇടയ്‌ക്കിടെ നിങ്ങളുടെ ഉപകരണം പരിശോധിക്കുകയും ചെയ്യുന്നു.

നിങ്ങളുടെ ഡാറ്റ പരിരക്ഷിക്കുന്നതിന്:

  • നിങ്ങളുടെ ആപ്പുകൾ അവലോകനം ചെയ്യുക, ഉപയോഗിക്കാത്തവ ഇല്ലാതാക്കുക
  • നിങ്ങളുടെ ആപ്പ് സ്‌റ്റോർ ക്രമീകരണം സന്ദർശിച്ച് സ്വമേധയാലുള്ള-അപ്‌ഡേറ്റുകൾ പ്രവർത്തനക്ഷമമാക്കുക
  • നിങ്ങൾക്ക് വിശ്വാസമുള്ള ആപ്പുകളിലേക്ക് മാത്രം ലൊക്കേഷൻ, ഫോട്ടോകൾ പോലെയുള്ള സെൻസിറ്റീവ് ഡാറ്റയിലേക്ക് ആക്‌സസ് നൽകുക

ഇമെയിൽ സ്‌കാം, വ്യാജ സമ്മാനങ്ങൾ, സമ്മാനങ്ങൾ എന്നിവയെ സൂക്ഷിക്കുക

അപരിചിതരിൽ നിന്നുള്ള സന്ദേശങ്ങളെ എപ്പോഴും സംശയിക്കുക, പ്രത്യേകിച്ചും സത്യമാവുകയാണെങ്കിൽ വളരെ സന്തോഷമുണ്ടാക്കുന്ന കാര്യങ്ങൾ — നിങ്ങൾ എന്തെങ്കിലും സമ്മാനം നേടിയിട്ടുണ്ടെന്ന് പ്രഖ്യാപിക്കുന്നത് പോലെയുള്ളവ, സർവേ പൂർത്തിയാക്കാൻ സമ്മാനങ്ങൾ വാഗ്‌ദാനം ചെയ്യുന്നത് പോലെയുള്ളവ അല്ലെങ്കിൽ പണം സമ്പാദിക്കാൻ വേഗത്തിലുള്ള മാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് പോലെയുള്ളവ. സംശാസ്‌പദമായ ലിങ്കുകളിൽ ഒരിക്കലും ക്ലിക്ക് ചെയ്യരുത്, കൂടാതെ ഒരിക്കലും സംശയാസ്‌പദമായ ഫോമുകളിലോ സർവേകളിലോ സ്വകാര്യ വിവരങ്ങൾ നൽകരുത്.

വ്യക്തിഗത വിവര അഭ്യർത്ഥനകൾക്കെതിരെ ജാഗ്രത പാലിക്കുക

പാസ്‌വേഡുകൾ, ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ് കാർഡ് നമ്പറുകൾ അല്ലെങ്കിൽ നിങ്ങളുടെ ജന്മദിനം എന്നിവപോലുള്ള വ്യക്തിഗത വിവരങ്ങൾ ചോദിക്കുന്ന സംശയാസ്‌പദമായ ഇമെയിലുകൾ, തൽക്ഷണ സന്ദേശങ്ങൾ അല്ലെങ്കിൽ പോപ്പ്-അപ്പ് വിൻഡോകൾക്ക് മറുപടി നൽകരുത്. ബാങ്ക് പോലെയുള്ള നിങ്ങൾ വിശ്വസിക്കുന്ന സൈറ്റിൽ നിന്നുള്ള സന്ദേശം ആണെങ്കിൽ പോലും ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ സന്ദേശത്തിന് മറുപടി അയയ്‌ക്കുകയോ ചെയ്യരുത്. നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുന്നതിന് അവരുടെ വെബ്‌സൈറ്റിലേക്കോ ആപ്പിലേക്കോ നേരിട്ട് പോകുന്നതാണ് നല്ലത്.

ഇമെയിൽ വഴി പാസ്‌വേഡുകളോ സാമ്പത്തിക വിവരങ്ങളോ അയയ്ക്കാൻ നിയമാനുസൃത സൈറ്റുകളും സേവനങ്ങളും ആവശ്യപ്പെടില്ല എന്ന് ഓർക്കുക.

ആൾമാറാട്ടക്കാരെ സൂക്ഷിക്കുക

നിങ്ങൾക്കറിയാവുന്ന ആരെങ്കിലും നിങ്ങൾക്ക് ഇമെയിൽ ചെയ്യുകയും സന്ദേശം വിചിത്രമായി തോന്നുകയും ചെയ്‌താൽ, അവരുടെ അക്കൗണ്ട് ഹാക്ക് ചെയ്‌തിട്ടുണ്ടാകാം.

ഇത് തിരയുക:

  • അടിയന്തിരമായി പണം നൽകാനുള്ള അഭ്യർത്ഥനകൾ
  • മറ്റൊരു രാജ്യത്ത് കുടുങ്ങിയതായി അവകാശപ്പെടുന്ന വ്യക്തി
  • അവരുടെ ഫോൺ മോഷ്‌ടിച്ചെന്നും അതിനാൽ വിളിക്കാനായില്ല എന്നും പറയുന്ന വ്യക്തി

ഇമെയിൽ നിയമാനുസൃതമാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ, സന്ദേശത്തിന് മറുപടി നൽകരുത്, ലിങ്കിൽ ക്ലിക്ക് ചെയ്യരുത്.

ഡൗൺലോഡ് ചെയ്യുന്നതിനു മുമ്പ് ഫയലുകൾ രണ്ടുതവണ പരിശോധിക്കുക

ചില സങ്കീർണ്ണമായ ഫിഷിംഗ് ആക്രമണങ്ങൾ, വൈറസ് ബാധിച്ച ഡോക്യുമെന്‍റുകൾ, PDF അറ്റാച്ച്മെന്‍റുകൾ എന്നിവ വഴി സംഭവിക്കുന്നവയാണ് നിങ്ങൾ സംശയാസ്പദമായ അറ്റാച്ച്‌മെന്‍റിൽ എത്തിയിട്ടുണ്ടെങ്കിൽ, അത് സുരക്ഷിതമായി തുറക്കുന്നതിന് Chrome അല്ലെങ്കിൽ Google ഡ്രൈവ് ഉപയോഗിക്കുക, അത് നിങ്ങളുടെ ഉപകരണത്തെ ദോഷകരമായി ബാധിക്കാനുള്ള സാധ്യത കുറയ്ക്കും. ഞങ്ങൾ ഒരു വൈറസ് കണ്ടെത്തുകയാണെങ്കിൽ, നിങ്ങൾക്ക് ഒരു മുന്നറിയിപ്പ് കാണിക്കും.

സുരക്ഷിത നെറ്റ്‌വർക്കുകൾ ഉപയോഗിക്കുക

പബ്ലിക് അല്ലെങ്കിൽ സൗജന്യ വൈഫൈ ഉപയോഗിക്കുമ്പോൾ, അവ പാസ്‌വേഡ് ചോദിക്കുന്നുണ്ടെങ്കിൽ കൂടി ജാഗ്രത പുലർത്തുക. നിങ്ങൾ ഒരു പബ്ലിക് നെറ്റ്‌വർക്കിലേക്ക് കണക്‌റ്റ് ചെയ്യുമ്പോൾ, സമീപത്തുള്ള ആർക്കും നിങ്ങൾ സന്ദർശിക്കുന്ന വെബ്‌സൈറ്റുകൾ, സൈറ്റിലേക്ക് ടൈപ്പുചെയ്യുന്ന വിവരങ്ങൾ എന്നിവ പോലുള്ള നിങ്ങളുടെ ഇന്‍റര്‍നെറ്റ് പ്രവർത്തനം നിരീക്ഷിക്കാൻ കഴിഞ്ഞേക്കാം. പബ്ലിക് അല്ലെങ്കിൽ സൗജന്യ വൈഫൈ മാത്രമാണ് നിങ്ങൾക്ക് ലഭ്യമായ ഓപ്ഷനെങ്കിൽ, സൈറ്റ് സുരക്ഷിതമാണോയെന്ന് Chrome ബ്രൗസർ നിങ്ങളെ വിലാസ ബാറിൽ അറിയിക്കും.

തന്ത്രപ്രധാന വിവരങ്ങൾ നൽകുന്നതിനുമുമ്പ് സുരക്ഷിത കണക്ഷനുകൾ തിരയുക

നിങ്ങൾ വെബ് ബ്രൗസ് ചെയ്യുമ്പോൾ – പ്രത്യേകിച്ചും പാസ്‌വേഡ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ പോലുള്ള രഹസ്യസ്വഭാവമുള്ള വിവരങ്ങൾ നൽകാൻ ഉദ്ദേശിക്കുന്നെങ്കിൽ – നിങ്ങൾ സന്ദർശിക്കുന്ന സൈറ്റുകളിലേക്കുള്ള കണക്ഷൻ സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തുക. സുരക്ഷിത URL ആരംഭിക്കുന്നത് HTTPS-ൽ ആണ്. URL ഫീൽഡിൽ പൂർണ്ണമായി ലോക്ക് ചെയ്‌ത പച്ചനിറത്തിലുള്ള ഒരു ഐക്കൺ കാണിച്ച്, Chrome ബ്രൗസർ "സുരക്ഷിതമാണ്" എന്ന് പറയും. സുരക്ഷിതമല്ലെങ്കിൽ, അത് "സുരക്ഷിതമല്ല" എന്ന് കാണിക്കും. നിങ്ങൾ സന്ദർശിക്കുന്ന വെബ്‌സൈറ്റുകളുമായി നിങ്ങളുടെ ബ്രൗസറോ ആപ്പോ സുരക്ഷിതമായി കണക്‌റ്റ് ചെയ്യുന്നതിലൂടെ HTTPS നിങ്ങളുടെ ബ്രൗസിംഗ് സുരക്ഷിതമായി നിലനിർത്താൻ സഹായിക്കുന്നു.