നിങ്ങളുടെ ഡാറ്റ

എന്തെല്ലാം വിവരങ്ങളാണ് ഞങ്ങൾ ശേഖരിച്ച് ഉപയോഗിക്കുന്നതെന്ന് അറിയിക്കാൻ താൽപ്പര്യപ്പെടുന്നു.

നിങ്ങൾ Google സേവനങ്ങൾ ഉപയോഗിക്കുമ്പോൾ, വിവരങ്ങൾ ഞങ്ങൾ സൂക്ഷിക്കുമെന്ന് നിങ്ങൾക്ക് വിശ്വസിക്കാം. ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾക്ക് മെച്ചപ്പെട്ട രീതിയിൽ ലഭ്യമാക്കുന്നതിന്, ശേഖരിക്കുന്നത് എന്തൊക്കെയാണെന്നും അത് ഉപയോഗിക്കുന്നത് എങ്ങനെയാണെന്നുമുള്ള കാര്യങ്ങളിൽ സുതാര്യത ഉറപ്പുവരുത്തേണ്ടത് ഞങ്ങളുടെ കടമയാണ്.

ഞങ്ങൾ പ്രധാനമായും ശേഖരിക്കുന്ന മൂന്ന് തരത്തിലുള്ള വിവരങ്ങൾ ഇതാ:

നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ

നിങ്ങൾ Google-ൽ തിരയുന്നതോ Google മാപ്‌സിൽ ദിശകൾ ലഭ്യമാക്കുന്നതോ YouTube-ൽ ഒരു വീഡിയോ കാണുന്നതോ പോലുള്ള ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ ഞങ്ങൾ ഈ സേവനങ്ങൾ മികച്ച രീതിയിൽ ലഭ്യമാക്കുന്നതിന് വിവരങ്ങൾ ശേഖരിക്കും. ഇവയെല്ലാം ഇതിൽ ഉൾപ്പെടാം:

 • നിങ്ങൾ തിരഞ്ഞ കാര്യങ്ങൾ
 • നിങ്ങൾ സന്ദർശിക്കുന്ന വെ‌ബ്‌സൈറ്റുകൾ
 • നിങ്ങൾ കാണുന്ന വീഡിയോകൾ
 • നിങ്ങൾ ക്ലിക്കുചെയ്യുന്നതോ ടാപ്പുചെയ്യുന്നതോ ആയ പരസ്യങ്ങൾ
 • നിങ്ങളുടെ ലൊക്കേഷൻ
 • ഉപകരണ വിവരം
 • IP വിലാസവും കുക്കി വിവരവും

നിങ്ങൾ സൃഷ്‌ടിക്കുന്ന കാര്യങ്ങൾ

നിങ്ങളുടെ Google അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്‌തിരിക്കുകയാണെങ്കിൽ, ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിച്ച് നിങ്ങൾ സൃഷ്‌ടിക്കുന്നതെല്ലാം ഞങ്ങൾ സംഭരിച്ച്, പരിരക്ഷിക്കും. ഇവയെല്ലാം ഇതിൽ ഉൾപ്പെടാം:

 • നിങ്ങൾ Gmail-ൽ അയയ്‌ക്കുന്നതും സ്വീകരിക്കുന്നതുമായ ഇമെയിലുകൾ
 • നിങ്ങൾ ചേർക്കുന്ന കോൺ‌ടാക്‌റ്റുകൾ
 • കലണ്ടർ ഇവന്റുകൾ
 • നിങ്ങൾ അപ്‌ലോഡുചെയ്യുന്ന ഫോട്ടോകളും വീഡിയോകളും
 • ഡ്രൈവിലെ ഡോക്‌സ്, ഷീറ്റ്, സ്ലൈഡ് എന്നിവ

നിങ്ങളെ സംബന്ധിച്ച് ശേഖരിക്കുന്ന വിവരങ്ങൾ

നിങ്ങൾ ഒരു Google അക്കൗണ്ടിൽ സൈൻ അപ്പ് ചെയ്യുമ്പോൾ, ഞങ്ങൾക്കുനൽകുന്ന അടിസ്ഥാന വിവരം ഞങ്ങൾ സൂക്ഷിക്കുന്നു. ഇവയെല്ലാം അതിൽ ഉൾപ്പെടാം:

 • പേര്
 • ഇമെയിൽ വിലാസവും പാസ്‌വേഡും
 • ജന്മദിനം
 • ലിംഗഭേദം
 • ഫോൺ നമ്പർ
 • രാജ്യം

വിവരങ്ങൾ Google സേവനങ്ങളെ മെച്ചപ്പെടുത്തുന്നത് എങ്ങനെയാണ്

ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾക്കായി വേഗതയേറിയതും മികച്ചതും കൂടുതൽ ഉപകാരപ്രദവുമാക്കാൻ വിവരങ്ങൾ ഉപയോഗിക്കുന്ന ചില രീതികൾ ഇതാ.

സ്‌മാർട്ട്ഫോണിലെ Google മാപ്‌സ്

എങ്ങനെയാണ് Google മാപ്‌സ് നിങ്ങൾക്ക് വേഗത്തിൽ സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്നത്

Google മാപ്‌സ് ആപ്പ് ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ ഫോൺ ലൊക്കേഷനെ കുറിച്ചുള്ള അജ്ഞാതമായ വിവരങ്ങൾ Google-ന് അയയ്‌ക്കുന്നു. ഇത് ട്രാഫിക് പാറ്റേണുകൾ തിരിച്ചറിയുന്നതിന് നിങ്ങൾക്ക് ചുറ്റുമുള്ള ആളുകളിൽ നിന്നുള്ള വിവരവുമായി സം‌യോജിപ്പിക്കുന്നു. ഉദാഹരണത്തിന്, ഒരു സ്ട്രീറ്റിൽ തന്നെ നിരവധി വാഹനങ്ങൾ വളരെ പതുക്കെ നീങ്ങുന്നുവെങ്കിൽ അത് കണ്ടെത്താനും അവിടെ കനത്ത ട്രാഫിക് ഉണ്ടെന്ന് നിങ്ങളെ അറിയിക്കാനും മാപ്‌സിന് കഴിയും. അതിനാൽ അടുത്ത തവണ മാപ്‌സ് ഒരു അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി വേഗത്തിൽ പോകാൻ മറ്റൊരു പാത നിർദ്ദേശിക്കുന്നു, ആ കുറുക്കുവഴി ലഭിച്ചതിന് മറ്റു ഡ്രൈവർമാരിൽ നിന്നുമുള്ള വിവരങ്ങൾക്ക് നന്ദി പറയാം.

സ്വയം പൂർത്തിയാക്കൽ ഉള്ള Google തിരയൽ ബാർ

എങ്ങനെയാണ് Google നിങ്ങളുടെ തിരയലുകൾ സ്വയം പൂർത്തിയാക്കുന്നത്

നിങ്ങൾ എന്തെങ്കിലും തിരയുന്നതിനിടെ ഒരു അക്ഷരത്തെറ്റ് വരുത്തുമ്പോൾ, നിങ്ങൾ എന്താണ് ഉദ്ദേശിച്ചതെന്ന് ഏതെങ്കിലും വിധത്തിൽ Google മനസിലാക്കുന്ന കാര്യം അറിയാമോ? നിങ്ങൾ വരുത്തിയ ആ അക്ഷരത്തെറ്റ് തിരുത്തുന്നതിന് ഞങ്ങളുടെ അക്ഷരത്തെറ്റ് തിരുത്തൽ മോഡൽ, മുമ്പ് ഇതേ തെറ്റ് വരുത്തിയിട്ടുള്ള ആളുകളിൽ നിന്നുള്ള വിവരം ഉപയോഗിക്കുന്നു. അങ്ങനെയാണ് നിങ്ങൾ “ബാർസലോണ” എന്ന് ടൈപ്പുചെയ്യുമ്പോൾ യഥാർത്ഥത്തിൽ ഉദ്ദേശിച്ചത് “ബാഴ്‌സലോണ” ആണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നത്.

നിങ്ങളുടെ തിരയൽചരിത്രത്തിനും, തിരയലുകൾ സ്വയം പൂർത്തിയാക്കാൻ Google-നെ സഹായിക്കാനാകും. ഉദാഹരണത്തിന്, നിങ്ങൾ മുമ്പ് “ബാഴ്‌സലോണ ഫ്ലൈറ്റുകൾ” തിരഞ്ഞിട്ടുണ്ടെങ്കിൽ, ടൈപ്പുചെയ്യൽ പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ ഞങ്ങൾ ഇത് സെർച്ച് ബോക്‌സിൽ നിർദ്ദേശിച്ചേക്കും. അല്ലെങ്കിൽ, നിങ്ങൾ ഫുട്‌ബോൾ ക്ലബ്ബിന്റെ ആരാധകനായിരിക്കുകയും പലപ്പോഴും "ബാഴ്‌സലോണ സ്കോറുകൾ" തിരയാറുമുണ്ടെങ്കിൽ, ഞങ്ങൾ അത് ഉടനടി നിർദ്ദേശിച്ചേക്കും.

സ്വയം പൂരിപ്പിക്കൽ പ്രകാരം പൂർത്തിയാക്കിയ ഒരു ഫോമുള്ള Chrome ടാബ്

Chrome നിങ്ങൾക്കുള്ള ഫോമുകൾ പൂർത്തിയാക്കുന്നത് എങ്ങനെയാണ്

ഓരോ തവണ വാങ്ങൽ നടത്തുമ്പോഴും ഓൺലൈനിൽ ഒരു അക്കൗണ്ടിന് വേണ്ടി സൈൻ അപ്പ് ചെയ്യുമ്പോഴും ഫോമുകളിൽ വ്യക്തിപരമായ വിവരങ്ങൾ പൂരിപ്പിക്കാൻ നിങ്ങൾ സമയം ചിലവഴിക്കേണ്ടി വരുന്നു. Chrome ഉപയോഗിക്കുമ്പോൾ നിങ്ങളുടെ പേര്, വിലാസം, ഫോൺ നമ്പർ, ഇമെയിൽ വിലാസം, പേയ്‌മെന്റ് വിവരം എന്നിവ പോലുള്ള വിവരങ്ങൾ സംരക്ഷിക്കുന്നതിനാൽ ഞങ്ങൾക്ക് ഈ ഫോമുകൾ നിങ്ങൾക്ക് വേണ്ടി സ്വയം പൂർത്തിയാക്കാൻ കഴിയും. നിങ്ങൾക്ക് എല്ലായ്‌പ്പോഴും നിർദ്ദിഷ്‌ടമായ സ്വയം പൂരിപ്പിക്കാവുന്ന ഫീൽഡുകൾ എഡിറ്റുചെയ്യാനോ ഈ ക്രമീകരണം ഒരുമിച്ച് പ്രവർത്തനരഹിതമാക്കാനോ കഴിയും.

പ്രൊഫൈൽ ഫോട്ടോയും സ്വകാര്യ ഫലങ്ങൾക്കുള്ള ബട്ടണുമുള്ള Google തിരയൽ ബാർ

നിങ്ങളുടെ സ്വന്തം വിവരങ്ങൾ കണ്ടെത്താൻ Google തിരയൽ എങ്ങനെയാണ് സഹായിക്കുന്നത്

Gmail, Google ഫോട്ടോകൾ, കലണ്ടർ എന്നിവയിൽ നിന്നും മറ്റും ഉപയോഗപ്രദമായ വിവരം ലഭ്യമാക്കാനും അത് നിങ്ങളുടെ സ്വകാര്യ തിരയൽ ഫലങ്ങളിൽ കാണിക്കാനും Google തിരയലിന് കഴിയുന്നതിനാൽ നിങ്ങൾ അവയ്‌ക്കായി കൂടുതൽ തിരയേണ്ടതില്ല. “ഡെന്റിസ്‌റ്റുമായുള്ള എന്റെ അപ്പോയിൻമെന്റ്,” “ബീച്ചിൽ വച്ചെടുത്ത എന്റെ ഫോട്ടോകൾ കാണിക്കുക,” “എന്റെ ഹോട്ടൽ റിസർവേഷൻ എവിടെയാണ്” എന്നിങ്ങനെയുള്ള കാര്യങ്ങൾക്കായി തിരയുക. നിങ്ങൾ സൈൻ ഇൻ ചെയ്‌തിരിക്കുമ്പോഴെല്ലാം, ഒരൊറ്റ ഘട്ടത്തിലൂടെ ഞങ്ങൾ ഈ വിവരം മറ്റ് Google സേവനങ്ങളിൽ നിന്നും നിങ്ങളിലേക്ക് എത്തിക്കുന്നതാണ്.

ഉപയോക്താവിനും Google അസിസ്റ്റന്റിനും ഇടയിലെ ചാറ്റ് ബബിളുകൾ

കാര്യങ്ങൾ ചെയ്യുന്നതിന് Google അസിസ്റ്റന്റിന് നിങ്ങളെ എങ്ങനെ സഹായിക്കാൻ കഴിയും

നിങ്ങൾ വീട്ടിലോ യാത്രയിലോ ആയിരുന്നാലും, സഹായിക്കുന്നതിന് Google അസിസ്റ്റന്റ് എപ്പോഴും തയ്യാറായിരിക്കും. നിങ്ങൾ അസിസ്റ്റന്റിനോട് ഒരു ചോദ്യം ചോദിക്കുമ്പോഴോ ചെയ്യേണ്ടത് എന്താണെന്ന് പറയുമ്പോഴോ നിങ്ങൾക്ക് ആവശ്യമായത് ലഭ്യമാക്കാൻ മറ്റ് Google സേവനങ്ങളിൽ നിന്നുള്ള വിവരങ്ങൾ അസിസ്റ്റന്റ് ഉപയോഗിക്കുന്നു. ഉദാഹരണത്തിന് “എന്തൊക്കെ കോഫീ ഷോപ്പുകളാണ് സമീപത്തുള്ളത്?” എന്നോ “നാളെ കുടയെടുക്കേണ്ടി വരുമോ?” എന്നോ നിങ്ങൾ ചോദിക്കുമ്പോൾ, നിങ്ങൾക്ക് ഏറ്റവും പ്രസക്തമായ ഉത്തരം നൽകുന്നതിന് മാപ്‌സ്, തിരയൽ എന്നിവയിൽ നിന്നുള്ള വിവരങ്ങളും നിങ്ങളുടെ ലൊക്കേഷൻ, താൽപ്പര്യങ്ങൾ, മുൻഗണനകൾ എന്നിങ്ങനെയുള്ള കാര്യങ്ങളും അസിസ്റ്റന്റ് ഉപയോഗിക്കുന്നു. നിങ്ങളുടെ അസിസ്റ്റന്റുമായുള്ള ഇന്റരാക്ഷനുകളിൽ നിന്ന് ശേഖരിക്കപ്പെടുന്ന വിവരങ്ങൾ കാണാനോ ഇല്ലാതാക്കാനോ നിങ്ങൾക്ക് എപ്പോഴും എന്റെ ആക്റ്റിവിറ്റി സന്ദർശിക്കാവുന്നതാണ്.

നിങ്ങളുടെ Google അനുഭവത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുക

നിങ്ങളുടെ സ്വകാര്യത എപ്പോൾ വേണമെങ്കിലും മാനേജുചെയ്യാൻ ഉപയോഗിക്കാവുന്ന ചില ടൂളുകൾ ഇതാ.

'എന്റെ അക്കൗണ്ട്' എന്ന് പ്രദർശിപ്പിച്ചിട്ടുള്ള ബ്രൗസർ

'എന്റെ അക്കൗണ്ട്' എന്നതിൽ നിങ്ങളുടെ സ്വകാര്യത ക്രമീകരണം നിയന്ത്രിക്കുക

നിങ്ങൾക്കൊരു Google അക്കൗണ്ട് ഉണ്ടെങ്കിലും ഇല്ലെങ്കിലും, നിങ്ങൾക്കായി Google സേവനങ്ങൾ മെച്ചപ്പെടുത്താൻ കഴിയുന്ന വിവരങ്ങൾ ഏത് തരത്തിലുള്ളതാണെന്ന് സ്വയം തീരുമാനിക്കുക. എന്റെ അക്കൗണ്ട് എന്നത് നിങ്ങൾക്ക് വ്യക്തിപരമായ വിവരം മാനേജുചെയ്യാനും സ്വകാര്യത പരിരക്ഷിക്കാനും സഹായിക്കുന്ന ടൂളുകളിലേക്ക് വേഗത്തിലുള്ള ആക്‌സസ്സ് നൽകുന്നു.

Chrome വിൻഡോയിലെ മുമ്പത്തെ തിരയലുകൾ

എന്റെ പ്രവർത്തനം എന്നതിൽ നിങ്ങളുടെ അക്കൗണ്ടിലുള്ള ഡാറ്റ എന്താണെന്ന് കാണുക

ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിച്ച് നിങ്ങൾ തിരഞ്ഞതും നോക്കിയതും കണ്ടതുമായ എല്ലാ കാര്യങ്ങളും കണ്ടെത്താനാകുന്ന കേന്ദ്രമാണ് എന്റെ പ്രവർത്തനം. നിങ്ങളുടെ അവസാനത്തെ ഓൺലൈൻ പ്രവർത്തനം കണ്ടെത്തുന്നത് എളുപ്പത്തിലാക്കാൻ വിഷയം, തീയതി, ഉൽപ്പന്നം എന്നിവ പ്രകാരം തിരയാനുള്ള ടൂളുകൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. നിങ്ങൾക്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്താൻ താൽപ്പര്യമില്ലാത്ത നിർദ്ദിഷ്‌ട പ്രവർത്തനങ്ങളോ വേണമെങ്കിൽ മുഴുവൻ വിഷയങ്ങളോ ശാശ്വതമായി ഇല്ലാതാക്കാനാകും.

Chrome ആൾമാറാട്ട ഐക്കൺ

ആൾമാറാട്ട മോഡിൽ വെബ് സ്വകാര്യമായി ബ്രൗസുചെയ്യുക

നിങ്ങളുടെ തിരയൽ ഫലങ്ങൾ കൂടുതൽ ഉപകാരപ്രദമാക്കാൻ വെബ് ചരിത്രത്തിന് സഹായിക്കാനാകും, എന്നാൽ നിങ്ങൾക്ക് സ്വകാര്യമായി ബ്രൗസുചെയ്യേണ്ട ചില സാഹചര്യങ്ങളും വന്നേക്കാം. ഉദാഹരണത്തിന്, നിങ്ങൾ പ്രിയപ്പെട്ട ഒരാളുമായി കമ്പ്യൂട്ടർ പങ്കിട്ട് ഉപയോഗിക്കുന്ന സാഹചര്യത്തിൽ, നിങ്ങൾ അപ്രതീക്ഷിതമായി നൽകാൻ ആഗ്രഹിക്കുന്ന പിറന്നാൾ സമ്മാനത്തെക്കുറിച്ചുള്ള വിവരം ബ്രൗസിംഗ് ചരിത്രത്തിലൂടെ ആ വ്യക്തി അറിയുന്നതിൽ നിങ്ങൾക്ക് താല്പര്യമുണ്ടാകില്ല. ഇത്തരം സാഹചര്യങ്ങളിൽ, നിങ്ങളുടെ ബ്രൗസിംഗ് ചരിത്രം സംരക്ഷിക്കുന്നതിൽ നിന്ന് Google Chrome-നെ തടയാൻ കമ്പ്യൂട്ടറിലോ മൊബൈലിലോ ഒരു ഇൻകോഗ്നിറ്റോ വിൻഡോ തുറക്കുക.