നിയന്ത്രണം ഏറ്റെടുക്കുക

സ്വകാര്യത മാനേജുചെയ്യുന്നതിനുള്ള നിയന്ത്രണങ്ങൾ നിങ്ങൾക്കുണ്ട്.

ഞങ്ങളുടെ സേവനങ്ങൾ പരമാവധി ഉപയോഗപ്രദമാക്കുന്നതിനാണ് വിവരങ്ങൾ ഉപയോഗിക്കുന്നതെങ്കിലും, ഏത് തരങ്ങളിലുള്ള വിവരങ്ങളാണ് ഞങ്ങൾ ശേഖരിച്ച് ഉപയോഗിക്കേണ്ടതെന്ന് തീരുമാനിക്കുന്നത് നിങ്ങളാണ്. നിങ്ങളുടെ സ്വകാര്യതയും സുരക്ഷയും മാനേജുചെയ്യുന്നതിന് സഹായിക്കുന്ന എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഉപകരണങ്ങളിലേക്ക് പെട്ടെന്നുള്ള ആക്‌സസ് നൽകുന്നതിനാണ് ഞങ്ങൾ 'എന്റെ അക്കൗണ്ട്' നിർമ്മിച്ചത്. നിങ്ങൾക്ക് മികച്ച Google സേവനങ്ങൾ നൽകാൻ നിങ്ങളുടെ വിവരങ്ങൾക്ക് എങ്ങനെ കഴിയുമെന്ന് ഇനിപ്പറയുന്ന ക്രമീകരണം അവലോകനം ചെയ്‌തുകൊണ്ട് തീരുമാനിക്കുക.

എന്റെ അക്കൗണ്ടിലേക്ക് പോകുക

സ്വകാര്യത പരിശോധന ഉപയോഗിച്ച് നിങ്ങളുടെ സ്വകാര്യത ക്രമീകരണം മാനേജുചെയ്യുക

കുറച്ച് മിനിറ്റുകൾക്കുള്ളിൽ, Google ശേഖരിക്കുന്ന വിവരങ്ങളുടെ തരങ്ങൾ മാനേജുചെയ്യുന്നതിനും, നിങ്ങൾ സുഹൃത്തുക്കളുമായോ പൊതുവായോ പങ്കിടുന്ന വ്യക്‌തിഗത വിവരങ്ങൾ അപ്‌ഡേറ്റുചെയ്യുന്നതിനും, Google നിങ്ങൾക്ക് കാണിക്കേണ്ട പരസ്യങ്ങളുടെ തരങ്ങൾ ക്രമീകരിക്കുന്നതിനും നിങ്ങൾക്ക് കഴിയും. നിങ്ങൾക്ക് എത്ര തവണ വേണമെങ്കിലും ഈ ക്രമീകരണം മാറ്റാനാകും.

സ്വകാര്യതാ പരിശോധന നടത്തുക

സുരക്ഷാ പരിശോധന ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാക്കുക

നിങ്ങളുടെ Google അക്കൗണ്ട് പരിരക്ഷിക്കുന്നതിനുള്ള ആദ്യപടി സുരക്ഷാ പരിശോധന നടത്തലാണ്. നിങ്ങളുടെ വീണ്ടെടുക്കൽ വിവരം അപ്‌ ടു ഡേറ്റാണെന്നും നിങ്ങളുടെ അക്കൗണ്ടുമായി കണക്‌റ്റുചെയ്‌തിരിക്കുന്ന വെബ്സൈറ്റുകൾ, ആപ്‌സ്, ഉപകരണങ്ങൾ എന്നിവ ഇപ്പോഴും നിങ്ങൾ ഉപയോഗിക്കുന്നതും വിശ്വസിക്കുന്നതുമാണെന്നും പരിശോധിച്ചുറപ്പിക്കാൻ നിങ്ങളെ സഹായിക്കുന്നതിനാണ് ഞങ്ങൾ ഇത് നിർമ്മിച്ചത്. എന്തെങ്കിലും സംശയാസ്‌പദമായി കാണുന്നുണ്ടെങ്കിൽ, നിങ്ങളുടെ ക്രമീകരണമോ പാസ്‌വേഡോ ഉടൻ തന്നെ മാറ്റാനാവും. സുരക്ഷാ പരിശോധനയ്‌ക്ക് കുറച്ച് നിമിഷമെടുത്തേക്കാം, നിങ്ങൾക്ക് താൽപ്പര്യമുള്ളപ്പോഴൊക്കെ നടത്താനുമാകും.

സുരക്ഷാ പരിശോധന നടത്തുക

നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ടിരിക്കുന്നത് എന്ത് ഡാറ്റയാണെന്ന് തീരുമാനിക്കുക

മാപ്‌സിലെ മികച്ച യാത്രാമാർഗ്ഗ ഓപ്‌ഷനുകൾ മുതൽ തിരയലിലെ വേഗത്തിലുള്ള ഫലങ്ങൾ വരെ, നിങ്ങളുടെ അക്കൗണ്ടിൽ ഞങ്ങൾ സംരക്ഷിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് കൂടുതൽ ഉപയോഗപ്രദമായ Google സേവനങ്ങൾ നിങ്ങൾക്ക് നൽകാനാകുന്നു. പ്രവർത്തന നിയന്ത്രണങ്ങൾ ഉപയോഗിച്ച്, നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെടുത്തുന്നത് എന്താണെന്നു തീരുമാനിക്കുന്നതിനും നിങ്ങളുടെ തിരയലിന്റെയും ബ്രൗസുചെയ്യലിന്റെയും ചരിത്രം, നിങ്ങൾ പോകുന്നയിടങ്ങൾ, നിങ്ങളുടെ ഉപകരണത്തിൽ നിന്നുള്ള വിവരം എന്നിവ പോലുള്ള നിർദ്ദിഷ്‌ട തരത്തിലുള്ള വിവരങ്ങളുടെ ശേഖരണം താൽക്കാലികമായി നിർത്തുന്നതിനും കഴിയും.

പ്രവർത്തന നിയന്ത്രണങ്ങളിലേക്ക് പോകുക

നിങ്ങളുടെ മുൻഗണനകൾ അടിസ്ഥാനമാക്കി പരസ്യങ്ങൾ നിയന്ത്രിക്കുക

നിങ്ങളുടെ പരസ്യ ക്രമീകരണത്തിൽ, നിങ്ങൾക്ക് താൽപ്പര്യമുള്ള വിഷയങ്ങളുടെ അടിസ്ഥാനത്തിൽ പരസ്യങ്ങൾ നിയന്ത്രിക്കാനാകും. ഉദാഹരണത്തിന്, നിങ്ങൾക്ക് പോപ്പ് സംഗീതം ഇഷ്‌ടമാണെന്ന് Google-നെ അറിയിക്കാൻ പരസ്യങ്ങളുടെ വ്യക്തിപരമാക്കൽ ക്രമീകരണം ഉപയോഗിക്കുകയാണെങ്കിൽ, YouTube-ൽ സൈൻ ഇൻ ചെയ്‌തിരിക്കുമ്പോൾ സമീപത്ത് വരാനിരിക്കുന്ന റിലീസുകളുടെയും ഷോകളുടെയും പരസ്യങ്ങൾ നിങ്ങൾ കാണാനിടയുണ്ട്.

നിങ്ങൾ സൈൻ ഇൻ ചെയ്‌തിരിക്കുമ്പോൾ പരസ്യങ്ങൾ വ്യക്തിപരമാക്കൽ ഓഫാക്കുകയാണെങ്കിൽ, Google സേവനങ്ങളിലും ഞങ്ങളുടെ പങ്കാളികളായ വെബ്‌സൈറ്റുകളിലും ആപ്‌സിലുമുടനീളം നിങ്ങൾക്ക് താൽപ്പര്യമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങൾ കാണിക്കുന്നത് ഞങ്ങൾ നിർത്തും. നിങ്ങൾ സൈൻ ഔട്ട് ചെയ്‌തിരിക്കുകയാണെങ്കിൽ, പരസ്യങ്ങൾ കാണിച്ചിരിക്കുന്ന Google സേവനങ്ങളിൽ മാത്രമേ പരസ്യങ്ങൾ വ്യക്തിപരമാക്കൽ ഓഫാക്കുന്നത് ബാധകമാകൂ.

പരസ്യ ക്രമീകരണത്തിലേക്ക് പോകുക

എന്റെ പ്രവർത്തനം എന്നതിൽ നിങ്ങളുടെ അക്കൗണ്ടിലുള്ള ഡാറ്റ എന്താണെന്ന് കാണുക

ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിച്ച് നിങ്ങൾ തിരഞ്ഞതും നോക്കിയതും കണ്ടതുമായ കാര്യങ്ങൾ കണ്ടെത്താനാകുന്ന കേന്ദ്രമാണ് 'എന്റെ പ്രവർത്തനം'. നിങ്ങളുടെ അവസാനത്തെ ഓൺലൈൻ പ്രവർത്തനം കണ്ടെത്തുന്നത് എളുപ്പത്തിലാക്കാൻ വിഷയം, തീയതി, ഉൽപ്പന്നം എന്നിവ പ്രകാരം തിരയാനുള്ള ടൂളുകൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. നിങ്ങൾക്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്താൻ താൽപ്പര്യമില്ലാത്ത നിർദ്ദിഷ്‌ട പ്രവർത്തനങ്ങളോ വേണമെങ്കിൽ മുഴുവൻ വിഷയങ്ങളോ ശാശ്വതമായി ഇല്ലാതാക്കാനാകും.

'എന്റെ പ്രവർത്തനത്തിലേക്ക്' പോകുക

നിങ്ങളുടെ അടിസ്ഥാന അക്കൗണ്ട് വിവരം അവലോകനം ചെയ്യുക

നിങ്ങളുടെ പേര്, ഇമെയിൽ വിലാസം, ഫോൺ നമ്പർ എന്നിവ പോലെ നിങ്ങൾ Google സേവനങ്ങളിൽ പങ്കിടുന്ന വ്യക്‌തിഗത വിവരങ്ങൾ നിയന്ത്രിക്കുക.

നിങ്ങളുടെ വ്യക്‌തിഗത വിവരം അവലോകനം ചെയ്യുക

'നിങ്ങളുടെ ഡാറ്റ ഡൗൺലോഡുചെയ്യുക' ഉപയോഗിച്ച് എവിടെയും നിങ്ങളുടെ ഉള്ളടക്കം കൊണ്ടുപോകുക

ഫോട്ടോകൾ. ഇമെയിലുകൾ. കോൺടാക്റ്റുകൾ. നിങ്ങളുടെ ബുക്ക്‌മാർക്കുകൾ പോലും. നിങ്ങളുടെ Google അക്കൗണ്ടിൽ സംഭരിച്ചിരിക്കുന്ന ഉള്ളടക്കത്തിന്റെ നിയന്ത്രണം നിങ്ങൾക്കാണ്. അതിനാലാണ് ഞങ്ങൾ 'നിങ്ങളുടെ വിവരം ഡൗൺലോഡുചെയ്യുക' സൃഷ്‌ടിച്ചിരിക്കുന്നത് — അതുവഴി നിങ്ങൾക്ക് അതിന്റെ പകർപ്പെടുക്കാനോ ബാക്കപ്പുചെയ്യാനോ മറ്റൊരു സേവനത്തിലേക്ക് നീക്കാനോ പോലും കഴിയും.

'നിങ്ങളുടെ വിവരം ഡൗൺലോഡുചെയ്യുക' എന്നതിലേക്ക് പോകുക