സുരക്ഷിതമായ ഇന്റർനെറ്റ്

ഇന്റർനെറ്റ് ഏവർക്കും സുരക്ഷിതമാക്കാൻ ഞങ്ങൾ സഹായിക്കുന്നു.

സ്വന്തം ഉപയോക്‌താക്കൾക്ക് മാത്രമല്ല, മുഴുവൻ ലോകത്തിനും ഗുണകരമാകുന്ന സുരക്ഷാ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന്റെ വലിയൊരു ചരിത്രം ഞങ്ങൾക്കുണ്ട്. ഞങ്ങളുടെ സേവനങ്ങൾ സുരക്ഷിതമായി നിലനിർത്തുന്നതിനുള്ള സാങ്കേതികവിദ്യ സൃഷ്‌ടിക്കുന്നതിലൂടെ, അത് എല്ലാവരുടെയും ഗുണത്തിനായി പങ്കിടുന്നതിനുള്ള അവസരവും ഞങ്ങൾ ഒരുക്കുന്നു. കാലാകാലങ്ങളിൽ ഭീഷണികളുടെ രീതി മാറുമ്പോൾ, ഞങ്ങളുടെ, ആർക്കും സ്വീകരിക്കാവുന്നതും ഭാവിയ്ക്ക് അനുയോജ്യവുമായ നടപടികൾ മറ്റു കമ്പനികൾക്കും പിന്തുടരാവുന്ന ഒരു മാർഗ്ഗം തുറന്നുകൊടുക്കുന്നു.

സുരക്ഷിത ബ്രൗസിംഗ് വെറും Chrome ഉപയോക്‌താക്കളെ മാത്രമല്ല പരിരക്ഷിക്കുന്നത്

Chrome ഉപയോക്‌താക്കളെ, അവർ അപകടകരമായ വെബ്സൈറ്റുകൾ സന്ദർശിക്കാൻ ശ്രമിക്കുമ്പോൾ അലേർട്ടുകൾ നൽകി മാൽവെയറുകളിൽ നിന്നും ഫിഷിംഗ് ശ്രമങ്ങളിൽ നിന്നും പരിരക്ഷിക്കുന്നതിനാണ് ഞങ്ങൾ ആദ്യമായി സുരക്ഷിത ബ്രൗസിംഗ് സാങ്കേതികവിദ്യ നിർമ്മിച്ചത്. ഇന്റർനെറ്റ് എല്ലാവർക്കുമായി സുരക്ഷിതമാക്കുന്നതിന്, Apple Safari, Mozilla Firefox എന്നിവ ഉൾപ്പെടെയുള്ള മറ്റ് കമ്പനികൾക്കും അവരുടെ ബ്രൗസറുകളിൽ ഉപയോഗിക്കുന്നതിന് ഈ സാങ്കേതികവിദ്യയെ സൗജന്യമാക്കിയിരിക്കുന്നു. ഇന്ന്, ലോകത്തിലെ ഓൺലൈൻ പോപ്പുലേഷന്റെ പകുതിയും സുരക്ഷിത ബ്രൗസിംഗ് ഉപയോഗിച്ച് പരിരക്ഷിച്ചിരിക്കുന്നു.

വെബ്സൈറ്റുകളിൽ സുരക്ഷാ പിഴവുകളുണ്ടെങ്കിൽ വെബ്സൈറ്റ് ഉടമകൾക്ക് അലേർട്ട് നൽകുകയും പ്രശ്‌നങ്ങൾ വേഗത്തിൽ പരിഹരിക്കാൻ സഹായിക്കുന്നതിന് സൗജന്യ ഉപകരണങ്ങൾ നൽകുകയും ചെയ്യുന്നു. പുതിയ സുരക്ഷാ സാങ്കേതികവിദ്യ ഞങ്ങൾ വികസിപ്പിക്കുമ്പോൾ തന്നെ അത് പങ്കിടുകയും ചെയ്യുന്നതിലൂടെ, എല്ലാവർക്കും സുരക്ഷിതമായ ഒരു ഇന്റർനെറ്റ് ഒരുക്കുന്നതിനു ഞങ്ങൾ സഹായിക്കുന്നു.

ഇന്റർനെറ്റ് ബ്രൗസുചെയ്യുമ്പോൾ നിങ്ങളെ സുരക്ഷിതരാക്കുന്നതിന് ഞങ്ങൾ HTTPS ഉപയോഗിക്കുന്നു

HTTPS എൻക്രിപ്‌ഷനിലൂടെ ഞങ്ങളുടെ സേവനങ്ങളിലേക്ക് കണക്‌റ്റുചെയ്യുന്നത്, നിങ്ങൾക്ക് ആവശ്യമുള്ളത് ആവശ്യമുള്ളയിടത്ത് ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി ചാരക്കണ്ണുകളിൽ നിന്നും ദോഷകരമായ ഹാക്കർമാരിൽ നിന്നും നിങ്ങളെ പരിരക്ഷിക്കുന്നു. ഈ അധിക സുരക്ഷ സ്വീകരിക്കാൻ വെബ്സൈറ്റുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി Google തിരയൽ അൽഗരിതം, ഞങ്ങളുടെ തിരയൽ ഫലങ്ങളിൽ വെബ്സൈറ്റുകളുടെ റാങ്കിംഗ് ചെയ്യുമ്പോൾ ഉപയോഗിക്കുന്ന സൂചനകളിൽ ഒന്നായി HTTPS എൻക്രിപ്‌ഷനെ കണക്കാക്കുന്നു.

സുരക്ഷാഭീഷണികൾ അറിയിക്കുന്നതിനു ഞങ്ങൾ സുരക്ഷാ പാരിതോഷികങ്ങൾ നൽകുന്നു

ഞങ്ങളുടെ സേവനങ്ങളിലെ അപകടസാദ്ധ്യതകൾ കണ്ടെത്തുന്നതിനും സുരക്ഷാ പരിഹാരങ്ങൾ ഒരുക്കുന്നതിനുമായി സ്വതന്ത്ര ഗവേഷകർക്ക് പണം നൽകുന്ന സുരക്ഷാ പാരിതോഷിക പരിപാടികൾ ഞങ്ങൾ Google-ൽ ഒരുക്കുന്നു. ഓരോ വർഷവും ഞങ്ങൾ ഗവേഷണ ഗ്രാന്റുകൾക്കും ബഗ് ബൗണ്ടികൾക്കും ദശലക്ഷക്കണക്കിന് ഡോളർ നൽകുന്നു. ഞങ്ങൾ നിലവിൽ Chrome, Android എന്നിവ പോലുള്ള നിരവധി Google ഉൽപ്പന്നങ്ങൾക്കായി സുരക്ഷാ പാരിതോഷിക പരിപാടി ഉപയോഗിക്കുന്നു.

ഞങ്ങൾ, ഞങ്ങളുടെ സുരക്ഷാ ഉപകരണങ്ങൾ ഡെവലപ്പർമാർക്ക് ലഭ്യമാക്കുന്നു

ഞങ്ങളുടെ സുരക്ഷാ സാങ്കേതികവിദ്യ കൊണ്ട് മറ്റുള്ളവർക്ക് പ്രയോജനം ലഭിയ്‌ക്കുമെന്ന് വിശ്വസിക്കുന്നതിനാൽ ഞങ്ങൾ അത് പങ്കിടുന്നു. ഉദാഹരണത്തിന്, ഞങ്ങൾ Google ക്ലൗഡ് സുരക്ഷാ സ്‌കാനർ സൗജന്യമായി ഡെവലപ്പർമാർക്ക് ലഭ്യമാക്കുന്നതിനാൽ അവർക്ക് സുരക്ഷാ അപകടസാദ്ധ്യതകൾ ഉണ്ടോയെന്നു പരിശോധിക്കാനായി അവരുടെ വെബ് അപ്ലിക്കേഷനുകൾ ആപ്പ് എഞ്ചിനിൽ സ്‌കാൻ ചെയ്യാനും വിശകലനം ചെയ്യാനുമാകും.

ഒരു സുരക്ഷിതമായ ഇന്റർനെറ്റ് പരിപാലിക്കുന്നതിനായി ഞങ്ങളെടുക്കുന്ന നടപടികളേക്കുറിച്ചുള്ള വിവരങ്ങൾ പങ്കിടുന്നു.

പകർപ്പവകാശ നീക്കംചെയ്യലുകൾ, ഉപയോക്‌തൃ വിവരങ്ങൾക്കായുള്ള ഗവൺമെന്റ് അഭ്യർത്ഥനകൾ, സുരക്ഷിത ബ്രൗസർ പോലുള്ള സുരക്ഷാ നടപടികൾ എന്നീ കാര്യങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ വിവരിക്കുന്ന സുതാര്യതാ റിപ്പോർട്ട് 2010 മുതൽ Google പ്രസിദ്ധീകരിക്കുന്നുണ്ട്. വെബ്സൈറ്റുകൾക്കും ഇമെയിലുകൾക്കും വേണ്ടിയുള്ള, ഇൻഡസ്‌ട്രിയുടെ എൻക്രിപ്‌ഷന്റെ സ്വീകാര്യതയെക്കുറിച്ചുള്ള വിവരങ്ങളും ഞങ്ങൾ പങ്കിടുന്നു. ഞങ്ങളുടെ പുരോഗതി ഉപയോക്‌താക്കളുമായി പങ്കിടുന്നതിന് മാത്രമല്ല, എല്ലാവർക്കും ഒരു സുരക്ഷിത ഇന്റർനെറ്റ് ലഭിക്കുന്നതിനായി ദൃഢമായ സുരക്ഷാ മാനദണ്ഡങ്ങൾ സ്വീകരിക്കുന്നതിന് മറ്റുള്ളവരേയും പ്രചോദിപ്പിക്കുന്നതിനാണ് ഞങ്ങൾ ഇത് ചെയ്യുന്നത്.