പരസ്യങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു

നിങ്ങളുടെ സ്വകാര്യവിവരങ്ങൾ ആർക്കും വിൽക്കില്ല.

ഞങ്ങളുടെ ബിസിനസ്സിന്റെ ഭൂരിഭാഗവും, Google സേവനങ്ങളിലും ഞങ്ങളുമായി പങ്കാളിത്തമുള്ള വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്‌സിലും പരസ്യങ്ങൾ ദൃശ്യമാക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഞങ്ങളുടെ സേവനങ്ങൾ എല്ലാവർക്കും സൗജന്യമാക്കി നിലനിർത്താൻ പരസ്യങ്ങൾ സഹായിക്കുന്നു. നിങ്ങൾക്ക് ഈ പരസ്യങ്ങൾ കാണിക്കാൻ ഞങ്ങൾ വിവരങ്ങൾ ഉപയോഗിക്കുമെങ്കിലും, പേര്, ഇമെയിൽ വിലാസം, പേയ്‌മെന്റ് വിവരം എന്നിവ പോലുള്ള വ്യക്തിഗത വിവരങ്ങൾ ഞങ്ങൾ വിൽക്കാറില്ല.

പരസ്യങ്ങൾ ആനുകാലികമാക്കാൻ ഞങ്ങൾ വിവരങ്ങൾ ഉപയോഗിക്കുന്നു

നിങ്ങളുടെ തിരയലുകളും ലൊക്കേഷനും ഉപയോഗിച്ച വെബ്‌സൈറ്റുകളും ആപ്‌സും കണ്ടിട്ടുള്ള വീഡിയോകളും പരസ്യങ്ങളും, ഞങ്ങൾക്ക് നൽകിയിട്ടുള്ള വയസ്, ലിംഗഭേദം, താൽപ്പര്യമുള്ള വിഷയങ്ങൾ എന്നിവ പോലുള്ള വ്യക്തിഗത വിവരങ്ങൾ എന്നിവ ഉൾപ്പെടെ നിങ്ങളുടെ ഉപകരണങ്ങളിൽ നിന്ന് ശേഖരിച്ച വിവരങ്ങളും ഉപയോഗിച്ച് ഉപയോഗപ്രദമായ പരസ്യങ്ങൾ കാണിക്കാൻ ഞങ്ങൾ ശ്രമിക്കുന്നതാണ്.

സൈൻ ഇൻ ചെയ്‌തിരിക്കുകയാണെങ്കിൽ, നിങ്ങളുടെ പരസ്യ ക്രമീകരണത്തിന്റെ അടിസ്ഥാനത്തിൽ ഉപകരണങ്ങളിലുടനീളം നിങ്ങൾ കണ്ട പരസ്യങ്ങളെ കുറിച്ച് ഈ വിവരങ്ങൾ അറിയിക്കുന്നതാണ്. അതിനാൽ ജോലി സമയത്ത് നിങ്ങൾ കമ്പ്യൂട്ടറിൽ യാത്രയുമായി ബന്ധപ്പെട്ട വെബ്‌സൈറ്റ് സന്ദർശിക്കുകയാണെങ്കിൽ, അന്ന് രാത്രിയിൽ തന്നെ പാരീസിലേക്കുള്ള വിമാനയാത്രാക്കൂലിയെക്കുറിച്ചുള്ള പരസ്യങ്ങൾ നിങ്ങളുടെ ഫോണിൽ കാണാനാകും.

ആളുകൾ കാണുന്നതോ ടാപ്പുചെയ്യുന്നതോ ആയ പരസ്യങ്ങൾക്ക് മാത്രമേ പരസ്യം ചെയ്യുന്നവർ പണം നൽകാറുള്ളൂ

പരസ്യം ചെയ്യുന്നയാളുകൾ ഞങ്ങൾക്കൊപ്പം പരസ്യ കാമ്പെയ്‌നുകൾ നടത്തുമ്പോൾ, നിങ്ങളുടെ വ്യക്തിഗത വിവരം അടിസ്ഥാനമാക്കിയല്ല, മറിച്ച് ആ പരസ്യങ്ങളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് അവർ ഞങ്ങൾക്ക് പണം നൽകുന്നത്. ഒരു വ്യക്തി ഓരോ തവണയും പരസ്യം കാണുന്നതോ അതിൽ ടാപ്പുചെയ്യുന്നതോ അല്ലെങ്കിൽ പരസ്യം കണ്ടശേഷം ഒരു ആപ്പ് ഡൗൺലോഡുചെയ്യുന്നതോ ഒരു അഭ്യർത്ഥന ഫോം പൂരിപ്പിക്കുന്നതോ പോലുള്ള പ്രവർത്തനവും അതിൽ ഉൾപ്പെടുന്നു.

പരസ്യം ചെയ്യുന്നയാളുകളെ അവരുടെ കാമ്പെയ്‌നുകൾ എത്രമാത്രം ഫലപ്രദമായിരുന്നു എന്ന് ഞങ്ങൾ കാണിക്കുന്നു

പരസ്യങ്ങളുടെ പ്രകടനത്തെക്കുറിച്ചുള്ള വിവരങ്ങൾ പരസ്യം ചെയ്യുന്നയാളുകൾക്ക് ഞങ്ങൾ നൽകുമെങ്കിലും, നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഒന്നും തന്നെ അവർക്ക് വെളിപ്പെടുത്താതെയാണ് അങ്ങനെ ചെയ്യുന്നത്. പരസ്യങ്ങൾ കാണിക്കുന്ന ഓരോ ഘട്ടത്തിലും, ഞങ്ങൾ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ പരിരക്ഷിതവും സ്വകാര്യവുമായി സൂക്ഷിക്കും.

Google സേവനങ്ങളിലും പങ്കാളിത്തമുള്ള സൈറ്റുകളിലും പരസ്യങ്ങൾ പ്രവർത്തിക്കുന്നത് എങ്ങനെയാണ്

Google സേവനങ്ങളിലോ ഞങ്ങളുടെ പങ്കാളികളായ വെബ്‌സൈറ്റുകളിലോ മൊബൈൽ ആപ്‌സുകളിലോ എവിടെയാണെങ്കിലും നിങ്ങൾക്ക് ഉപയോഗപ്രദമായ പരസ്യങ്ങളുണ്ടെങ്കിൽ അത് കാണിക്കാൻ ഞങ്ങൾ വിവരങ്ങൾ ഉപയോഗിക്കും.

ബ്രൗസർ വിൻഡോയിൽ വിവിധ വർണ്ണങ്ങളിലുള്ള ബൈക്കുകൾ

'തിരയൽ' പരസ്യങ്ങൾ പ്രവർത്തിക്കുന്നത് എങ്ങനെ

നിങ്ങൾ Google തിരയൽ ഉപയോഗിക്കുമ്പോൾ, ഉചിതമായ തിരയൽ ഫലങ്ങൾക്ക് അടുത്തായോ അതിന് മുകളിലായോ പരസ്യങ്ങൾ ദൃശ്യമായേക്കാം. നിങ്ങൾ നടത്തിയ തിരയലും ലൊക്കേഷനും അടിസ്ഥാനമാക്കിയാണ് മിക്കപ്പോഴും, ഈ പരസ്യങ്ങൾ ദൃശ്യമാകുന്നത്. ഉദാഹരണത്തിന്, നിങ്ങൾ “ബൈക്കുകൾ,” തിരയുകയാണെങ്കിൽ നിങ്ങൾക്ക് സമീപം വിൽപ്പനയ്‌ക്കായി വച്ചിരിക്കുന്ന സൈക്കിളുകളുടെ പരസ്യങ്ങളും കണ്ടേക്കാം.

മറ്റ് സാഹചര്യങ്ങളിൽ, കൂടുതൽ ഉപയോഗപ്രദമായ പരസ്യങ്ങൾ നൽകാൻ സഹായിക്കുന്നതിന് നിങ്ങൾ മുമ്പ് നടത്തിയ തിരയലുകളോ സന്ദർശിച്ചിട്ടുള്ള സൈറ്റുകളോ പോലുള്ള കൂടുതൽ വിവരങ്ങൾ ഞങ്ങൾ ഉപയോഗിക്കും. നിങ്ങൾ നിലവിൽ “ബൈക്കുകൾ” തിരഞ്ഞിട്ടുള്ളതിനാൽ, “അവധിക്കാലങ്ങൾ” തിരയുമ്പോൾ അവധിക്കാലത്ത് ബൈക്ക് സവാരി നടത്താനാകുന്ന സ്ഥലങ്ങൾക്കുള്ള തിരയൽ പരസ്യങ്ങൾ കാണുന്നതാണ്.

Gmail-ൽ ഉള്ള Google പരസ്യങ്ങൾ മഞ്ഞനിറത്തിൽ ഹൈലൈറ്റുചെയ്‌തിരിക്കുന്നു

YouTube പരസ്യങ്ങൾ പ്രവർത്തിക്കുന്നത് എങ്ങനെ

നിങ്ങൾ YouTube-ൽ വീഡിയോകൾ കാണുമ്പോൾ, വീഡിയോ പ്ലേചെയ്യുന്നതിന് മുമ്പും വീഡിയോ പേജിലും പരസ്യങ്ങൾ കണ്ടേക്കാം. നിങ്ങൾ കണ്ടിട്ടുള്ള വീഡിയോകളും നിങ്ങളുടെ നിലവിലും അടുത്തിടെയുമുള്ള YouTube തിരയലുകൾ പോലുള്ള മറ്റ് വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ് ഈ പരസ്യങ്ങൾ.നിങ്ങൾ കണ്ടിട്ടുള്ള വീഡിയോകളും നിങ്ങളുടെ നിലവിലേയും അടുത്തിടെയുമുള്ള YouTube തിരയലുകൾ പോലുള്ള മറ്റ് വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ് ഈ പരസ്യങ്ങൾ.

ഉദാഹരണത്തിന്, “ഫാഷൻ നുറുങ്ങുകൾ” തിരയുകയോ സൗന്ദര്യ സംബന്ധിയായ വീഡിയോകൾ കാണുകയോ ചെയ്‌താൽ, നിങ്ങൾ ഒരു പുതിയ സൗന്ദര്യ പരമ്പരയ്‌ക്കുള്ള പരസ്യം കാണാനിടയുണ്ട്. നിങ്ങൾ കാണുന്ന വീഡിയോകളുടെ സൃഷ്ടാക്കൾക്ക് ഈ പരസ്യങ്ങൾ സഹായകരമാകും.

കാണാൻ താൽപ്പര്യമില്ലെങ്കിൽ നിരവധി YouTube പരസ്യങ്ങൾ നിങ്ങൾക്ക് ഒഴിവാക്കാനാകും.

സന്തുഷ്‌ടയായ സ്ത്രീയുടെ YouTube വീഡിയോയ്‌ക്ക് ട്രെൻഡി സൺഗ്ലാസ്സുകൾക്കുള്ള പോപ്പ് അപ്പ് പരസ്യമുണ്ട്

Gmail പരസ്യങ്ങൾ പ്രവർത്തിക്കുന്നത് എങ്ങനെ

Gmail-ൽ നിങ്ങൾ കാണുന്ന പരസ്യങ്ങൾ Google അക്കൗണ്ടുമായി ബന്ധപ്പെട്ട ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഉദാഹരണത്തിന്, YouTube അല്ലെങ്കിൽ തിരയൽ പോലുള്ള മറ്റ് Google സേവനങ്ങളിലെ നിങ്ങളുടെ ആക്റ്റിവിറ്റി, Gmail-ൽ നിങ്ങൾ കാണുന്ന പരസ്യങ്ങളുടെ തരത്തെ ബാധിക്കും. പരസ്യങ്ങൾ കാണിക്കുന്നതിന് Google നിങ്ങളുടെ ഇൻബോക്‌സിലെ കീവേഡുകളോ സന്ദേശങ്ങളോ ഉപയോഗിക്കുന്നില്ല. പരസ്യങ്ങൾ കാണിക്കുന്നതിന് ആരും നിങ്ങളുടെ ഇമെയിൽ വായിക്കുന്നില്ല.

പ്രൊഫൈൽ ഫോട്ടോ സഹിതമുള്ള ബ്രൗസറിന് ഒരു സ്റ്റൈലിഷായ പച്ച ബാഗിനുള്ള പരസ്യമുണ്ട്.

Google പങ്കാളി സൈറ്റുകളിൽ പരസ്യങ്ങൾ പ്രവർത്തിക്കുന്നത് എങ്ങനെ

പരസ്യങ്ങൾ പ്രദർശിപ്പിക്കാൻ നിരവധി വെബ്‌സൈറ്റുകളും മൊബൈൽ ആപ്‌സും ഞങ്ങളുടെ പങ്കാളികളാകാറുണ്ട്. ഉപയോക്‌താക്കൾ ഞങ്ങളുമായി പങ്കിട്ട വ്യക്‌തിഗത വിവരങ്ങളുടെയും നിങ്ങളുടെ ഓൺലൈൻ പ്രവർത്തനങ്ങളെക്കുറിച്ച് ഞങ്ങൾ ശേഖരിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിൽ പ്രേക്ഷകരുടെ "തരങ്ങൾ" അനുസരിച്ച് പരസ്യങ്ങൾ കാണിക്കുന്നതിന് ഈ പരസ്യം ചെയ്യുന്നവർ തീരുമാനിക്കുന്നു: "ഉദാഹരണത്തിന്, യാത്രചെയ്യുന്നതിൽ താൽപ്പര്യമുള്ള 25 - 34 വയസ്സുള്ള പുരുഷന്മാർ."

നിങ്ങൾ മുമ്പ് സന്ദർശിച്ച സൈറ്റുകൾ അടിസ്ഥാനമാക്കിയും ഞങ്ങൾ നിങ്ങൾക്കുള്ള പരസ്യങ്ങൾ ദൃശ്യമാക്കിയേക്കാം — ഉദാഹരണത്തിന്, നിങ്ങളുടെ ഓൺലൈൻ ഷോപ്പിംഗ് കാർട്ടിലേക്ക് ചേർക്കുകയും എന്നാൽ വാങ്ങേണ്ടെന്ന് തീരുമാനിക്കുകയും ചെയ്‌ത ചുവന്ന ഷൂസിന്റെ പരസ്യം നിങ്ങൾ കണ്ടേക്കാം. എന്നാൽ ഞങ്ങൾ ഇത് ചെയ്യുമ്പോൾ നിങ്ങളുടെ പേര്, ഇമെയിൽ വിലാസം, ബില്ലിംഗ് വിവരം തുടങ്ങിയ വ്യക്തിഗതമായ വിവരങ്ങൾ വെളിപ്പെടുത്തില്ല.

നിങ്ങളുടെ Google പരസ്യ അനുഭവത്തിന്റെ നിയന്ത്രണം ഏറ്റെടുക്കൂ

സൈൻ ഇൻ ചെയ്‌തിരിക്കുകയാണെങ്കിലും സൈൻ ഔട്ട് ചെയ്‌തിരിക്കുകയാണെങ്കിലും ഏത് തരത്തിലുള്ള പരസ്യങ്ങളാണ് കാണേണ്ടതെന്ന് നിയന്ത്രിക്കാൻ ഞങ്ങൾ നിങ്ങൾക്ക് ടൂളുകൾ നൽകും.

പരസ്യ ക്രമീകരണവും സൺഗ്ലാസ്സുകൾക്കുള്ള ഒരു പരസ്യവും സഹിതമുള്ള ടാബ്‌ലെറ്റ്

നിങ്ങളുടെ മുൻഗണനകൾ അടിസ്ഥാനമാക്കി പരസ്യങ്ങൾ നിയന്ത്രിക്കുക

നിങ്ങളുടെ പരസ്യ ക്രമീകരണങ്ങളിൽ, താൽപ്പര്യമുള്ള വിഷയങ്ങളെ അടിസ്ഥാനമാക്കി പരസ്യങ്ങൾ നിയന്ത്രിക്കാം. ഉദാഹരണത്തിന്, നിങ്ങൾക്ക് പോപ്പ് സംഗീതം ഇഷ്‌ടമാണെന്ന് Google-നെ അറിയിക്കാൻ പരസ്യങ്ങളുടെ വ്യക്തിപരമാക്കൽ ക്രമീകരണം ഉപയോഗിക്കുകയാണെങ്കിൽ, YouTube-ൽ സൈൻ ഇൻ ചെയ്‌തിരിക്കുമ്പോൾ സമീപത്ത് വരാനിരിക്കുന്ന റിലീസുകളുടെയും ഷോകളുടെയും പരസ്യങ്ങൾ നിങ്ങൾ കാണാനിടയുണ്ട്.

നിങ്ങൾ സൈൻ ഇൻ ചെയ്‌തിരിക്കുമ്പോൾ പരസ്യങ്ങൾ വ്യക്തിപരമാക്കൽ ഓഫാക്കുകയാണെങ്കിൽ, Google സേവനങ്ങളിലും ഞങ്ങളുടെ പങ്കാളികളായ വെബ്‌സൈറ്റുകളിലും ആപ്‌സിലുമുടനീളം നിങ്ങൾക്ക് താൽപ്പര്യമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങൾ കാണിക്കുന്നത് ഞങ്ങൾ നിർത്തും. നിങ്ങൾ സൈൻ ഔട്ട് ചെയ്‌തിരിക്കുകയാണെങ്കിൽ, പരസ്യങ്ങൾ കാണിച്ചിരിക്കുന്ന Google സേവനങ്ങളിൽ മാത്രമേ പരസ്യങ്ങൾ വ്യക്തിപരമാക്കൽ ഓഫാക്കുന്നത് ബാധകമാകൂ.

ഒരു പച്ച കാറിനായുള്ള, മുകളിൽ മ്യൂട്ട് ബട്ടൺ സഹിതമുള്ള Google പരസ്യം

നിങ്ങൾക്ക് കാണാൻ താൽപ്പര്യമില്ലാത്ത പരസ്യങ്ങൾ നീക്കംചെയ്യുക

പങ്കാളികളായ വെബ്‌സൈറ്റുകൾ, ആപ്‌സ് എന്നിവയിലൂടെ പ്രദർശിപ്പിക്കുന്ന നിരവധി പരസ്യങ്ങളിൽ 'ഈ പരസ്യം മ്യൂട്ടുചെയ്യുക' എന്ന ഓപ്‌ഷൻ ഉപയോഗിക്കാനുള്ള അനുമതി ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. പരസ്യത്തിന്റെ കോണിലുള്ള “X” തിരഞ്ഞെടുക്കുന്നതിലൂടെ, പ്രാധാന്യമല്ലെന്ന് കരുതുന്ന പരസ്യങ്ങൾ നീക്കംചെയ്യാൻ കഴിയും.

ഉദാഹരണത്തിന്, ഒരു പുത്തൻ കാർ തിരയുമ്പോൾ കാറിനെക്കുറിച്ചുള്ള പരസ്യങ്ങൾ ഉപകാരപ്രദമായേക്കാം, എന്നാൽ കാർ സ്വന്തമാക്കി കഴിഞ്ഞ ശേഷം, അതേ കാറിനെക്കുറിച്ചുള്ള പരസ്യം കാണാൻ താൽപ്പര്യം ഉണ്ടായിരിക്കണമെന്നില്ല.

സൈൻ ഇൻ ചെയ്‌തിരിക്കുകയാണെങ്കിൽ നിങ്ങളുടെ പരസ്യ ക്രമീകരണത്തിന്റെ അടിസ്ഥാനത്തിൽ, സൈൻ ഇൻ ചെയ്‌തിരിക്കുന്ന ഉപകരണങ്ങളിലുടനീളമുള്ള ഞങ്ങളുടെ പങ്കാളികളായ വെബ്‌സൈറ്റുകളിലും ആപ്‌സിലും ഈ നിയന്ത്രണം ബാധകമാക്കും.

നിങ്ങൾക്ക് സൈൻ ഇൻ ചെയ്യാതെ തന്നെ, Google സേവനങ്ങളിൽ പരസ്യങ്ങൾ കാണിക്കുന്ന ഈ ഈ പരസ്യദാതാവിനെ ബ്ലോക്കുചെയ്യുക എന്ന ഓപ്ഷൻ ഉപയോഗിച്ചുകൊണ്ട് പരസ്യങ്ങൾ ബ്ലോക്കുചെയ്യാം.

മുകളിൽ വലതുഭാഗത്ത് വിവരങ്ങൾക്കുള്ള ബട്ടൺ സഹിതമുള്ള സൺഗ്ലാസുകൾക്കായുള്ള പരസ്യം

പരസ്യങ്ങൾ ദൃശ്യമാക്കാൻ ഞങ്ങൾ എന്ത് തരത്തിലുള്ള വിവരമാണ് ഉപയോഗിക്കുന്നത് എന്നറിയൂ

നിങ്ങൾക്ക് പരസ്യങ്ങൾ ദൃശ്യമാക്കാൻ ഉപയോഗിക്കുന്ന വിവരങ്ങൾ മികച്ച രീതിയിൽ മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കാൻ ഞങ്ങൾ താൽപ്പര്യപ്പെടുന്നു. എന്തുകൊണ്ടാണ് നിങ്ങൾ ഈ പരസ്യം കാണുന്നതെന്ന് അറിയുന്നതിനായി ഒരു നിർദ്ദേശം ക്ലിക്കുചെയ്യാൻ അനുവദിക്കുന്ന ഒരു ഫീച്ചറാണ് 'എന്തുകൊണ്ട് ഈ പരസ്യം' എന്നത്. ഉദാഹരണത്തിന്, ഫാഷൻ വെബ്‌സൈറ്റുകൾ സന്ദർശിച്ചതിനാലായിരിക്കും നിങ്ങൾ ആ വസ്‌ത്രത്തിന്റെ പരസ്യം കാണുന്നത്. അല്ലെങ്കിൽ, നിങ്ങൾ ഒരു റെസ്റ്റോറന്റിനുള്ള പരസ്യം കാണുകയാണെങ്കിൽ, അത് നിങ്ങളുടെ ലൊക്കേഷൻ കാരണമായിരിക്കാമെന്ന് മനസ്സിലാക്കാം. നിങ്ങൾക്ക് ഉപയോഗപ്രദമെന്ന് തോന്നുന്ന കാര്യങ്ങളെക്കുറിച്ചുള്ള പരസ്യങ്ങൾ കാണിക്കുന്നതിന് ഇത്തരം വിവരങ്ങൾ ഞങ്ങളെ സഹായിക്കുന്നു. എന്നാൽ, ഈ വിവരം ഒരിക്കലും പരസ്യം നൽകുന്നവരുമായി ഞങ്ങൾ പങ്കിടുന്നില്ലെന്ന് ഓർക്കുക.